കുരുമുളകിനും ഏലത്തിനും വില കൂടി

കുരുമുളകിനും ഏലത്തിനും വില കൂടി

ഫിദ-
കൊച്ചി: അന്തര്‍സംസ്ഥാന വ്യാപാരികളില്‍നിന്നുള്ള ശക്തമായ വാങ്ങല്‍ താത്പര്യം കുരുമുളകുവില വീണ്ടും ഉയര്‍ത്തി. സീസണ്‍ അടുത്തതിനാല്‍ സ്‌റ്റോക്ക് ഇറക്കാന്‍ ഒരു വിഭാഗം തിരക്കിട്ട നീക്കം നടത്തി. കൊച്ചിയില്‍ ഗാര്‍ബിള്‍ഡ് കുരുമുളക് 35,300 രൂപയിലാണ്. അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ ഇന്ത്യന്‍വില ടണ്ണിന് 5100 ഡോളറാണ്.
ക്രിസ്മസ്‌ന്യൂ ഇയര്‍ ഡിമാന്‍ഡില്‍ ഏലക്ക ലേലകേന്ദ്രങ്ങള്‍ സജീവം. മികച്ച കാലാവസ്ഥയില്‍ ഏലം ഉത്പാദനം ഉയര്‍ന്നതിനാല്‍ കര്‍ഷകര്‍ പുതിയ ചരക്കിറക്കാന്‍ മത്സരിക്കുന്നു. പല ദിവസങ്ങളില്‍ രണ്ട് ലേലം വരെ നടന്നു, വരവ് അരലക്ഷം കിലോക്ക് മുകളിലുമെത്തി. ഉത്സവ ഡിമാന്‍ഡ് ഏതാനും ആഴ്ചകള്‍കൂടി പ്രതീക്ഷിക്കാം. മികച്ചയിനങ്ങള്‍ കിലോ 3268 രൂപ വരെ കയറി.

Post Your Comments Here ( Click here for malayalam )
Press Esc to close