ഓണംബക്രീദ് ‘വിലക്കിഴിവിന്റെ ഉത്സവ’വുമായി കണ്‍സ്യൂമര്‍ഫെഡ്

ഓണംബക്രീദ് ‘വിലക്കിഴിവിന്റെ ഉത്സവ’വുമായി കണ്‍സ്യൂമര്‍ഫെഡ്

ഫിദ-
കോഴിക്കോട്: ഓണം ബക്രീദ് ആഘോഷങ്ങളോട് അനുബന്ധിച്ച് ഒരുക്കുന്ന ‘വിലക്കിഴിവിന്റെ ഉത്സവ’ത്തിന്റെ ഭാഗമായി കണ്‍സ്യൂമര്‍ഫെഡ് സംസ്ഥാനത്ത് 3,500 ഓണംബക്രീദ് വിപണികള്‍ നടത്തും. 16 മുതല്‍ 24 വരെയാണ് വിപണി. പൊതുവിപണിയേക്കാള്‍ പത്ത് മുതല്‍ 60 ശതമാനം വരെ വിലക്കുറവിലായിരിക്കും നിത്യോപയോഗ സാധനങ്ങള്‍ വിതരണം ചെയ്യുക. ഓണംബക്രീദ് വിപണികളുടെ സംസ്ഥാനതല ഉദ്ഘാടനം 16ന് ഉച്ചക്ക് മൂന്നിന് തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അദ്ധ്യക്ഷത വഹിക്കും. 13 ഇനം നിത്യോപയോഗ സാധനങ്ങളാണ് സബ്‌സിഡി നിരക്കില്‍ ലഭ്യമാക്കുന്നത്.
ഒരു കുടുംബത്തിന് 1,000 രൂപക്ക് പൊതുവിപണിയില്‍ ലഭിക്കുന്ന സാധനങ്ങള്‍ 495 രൂപക്ക് കണ്‍സ്യൂമര്‍ഫെഡ് ലഭ്യമാക്കും.
ത്രിവേണി സൂപ്പര്‍മാര്‍ക്കറ്റുകള്‍, പ്രാഥമിക സഹകരണ സംഘങ്ങള്‍, സഹകരണ സംഘങ്ങള്‍ നടത്തുന്ന നീതി സ്‌റ്റോറുകള്‍, ജോയിന്റ് രജിസ്ട്രാര്‍മാര്‍ തിരഞ്ഞെടുക്കുന്ന ഫിഷര്‍മാന്‍ സഹകരണ സഹകരണ സംഘം, വനിതാ സഹകരണ സംഘം, എസ്.സിഎസ്.ടി സഹകരണ സംഘം, ജില്ലാ കണ്‍സ്യൂമര്‍ സഹകരണ സ്‌റ്റോര്‍, എംപ്ലോയീസ് സഹകരണ സംഘങ്ങള്‍, കാര്‍ഷിക സഹകരണ സംഘങ്ങള്‍, മറ്റു കണ്‍സ്യൂമര്‍ സൊസൈറ്റികള്‍ എന്നിവയുടെ നേതൃത്വത്തിലായിരിക്കും വിപണന കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുക.

Post Your Comments Here ( Click here for malayalam )
Press Esc to close