ഇപിഎസ് പെന്‍ഷന്‍ 2000 രൂപയാക്കിയേക്കും

ഇപിഎസ് പെന്‍ഷന്‍ 2000 രൂപയാക്കിയേക്കും

വിഷ്ണു പ്രതാപ്-
ന്യഡല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ മിനിമം ഇപിഎസ് പെന്‍ഷന്‍ ഇരട്ടിയാക്കിയേക്കും. നിലവിലെ 1000 രൂപയില്‍നിനന്ന് ചുരുങ്ങിയത് 2000 രൂപയെങ്കിലുമാക്കുന്നതിനാണ് ആലോചിക്കുന്നത്. 40 ലക്ഷത്തിലേറെ പേര്‍ക്ക് ഇതിന്റെ ഗുണം ലഭിക്കും.
എംപ്ലോയീസ് പെന്‍ഷന്‍ സ്‌കീം പ്രകാരം പ്രതിവര്‍ഷം 9,000 കോടി രൂപയാണ് സര്‍ക്കാര്‍ ചെലവഴിക്കുന്നത്. പുതിയ നിര്‍ദേശം സ്വീകരിച്ചാല്‍ ഇത് 12,000 കോടിയായി ഉയരും. സര്‍ക്കാരിന്റെ കയ്യില്‍ മൂന്ന് ലക്ഷംകോടി രൂപയുടെ പെന്‍ഷന്‍ ഫണ്ടാണുള്ളത്.
നിലവിലുള്ള 60 ലക്ഷം പെന്‍ഷന്‍കാരില്‍ 40 ലക്ഷത്തിലേറെ പേര്‍ പ്രതിമാസം 1,500 രൂപക്കുതാഴെ പെന്‍ഷന്‍ വാങ്ങുന്നവരാണ്. 18 ലക്ഷം പേര്‍ മിനിമം പെന്‍ഷനായ 1000 രൂപ വാങ്ങുന്നവരുമാണ്.
എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷനില്‍ ചേരുന്നവരെല്ലാം പെന്‍ഷന്‍ സ്‌കീമിന്റെയും ഭാഗമാകും.

Post Your Comments Here ( Click here for malayalam )
Press Esc to close