ഇന്ത്യന്‍ ഓഹരി വിപണിയില്‍ ഇടിവ്

ഇന്ത്യന്‍ ഓഹരി വിപണിയില്‍ ഇടിവ്

രാംനാഥ് ചാവ്‌ല-
മുംബൈ: വാരം ആരംഭിച്ചപ്പോള്‍ ഇന്ത്യന്‍ ഓഹരി വിപണിയില്‍ ഇടിവ്. മുംബൈ സൂചിക സെന്‍സെക്‌സ് 468.59 പോയിന്റും ദേശീയ സൂചിക നിഫ്റ്റി 185 പോയിന്റും ആണ് ഇടിഞ്ഞത്. സെന്‍സെക്‌സ് 35,204.66 പോയിന്റിലും നിഫ്റ്റി 10,508.70 പോയിന്റിലും ആണ് വ്യാപാരം തുടങ്ങിയത്.
സെന്‍സെക്‌സിലെ 30 ഓഹരികള്‍ക്കും നിഫ്റ്റിയിലെ 50 ഓഹരികളും നഷ്ടത്തിലാണ് വ്യാപാരം നടത്തുന്നത്. ബാങ്ക്, ഫാര്‍മ, മെറ്റല്‍ എന്നീ മേഖലകളാണ് തിരിച്ചടി നേരിട്ടത്.
ഇന്ത്യബുള്‍സ് ഹൗസിംഗ് ഫിനാന്‍സ്, അദാനി പോര്‍ട്ട്‌സ്, ബജാജ് ഫിന്‍സെര്‍വ്, റിലയന്‍സ് ഇന്‍ഡസ്ട്രീസ്, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര എന്നീ കമ്പനികളുടെ ഓഹരികള്‍ക്ക് കനത്ത നഷ്ടം രേഖപ്പെടുത്തി.

Post Your Comments Here ( Click here for malayalam )
Press Esc to close