ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യേണ്ട തിയതി നീട്ടിയേക്കും

ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യേണ്ട തിയതി നീട്ടിയേക്കും

വിഷ്ണു പ്രതാപ്-
ന്യൂഡല്‍ഹി: ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യേണ്ട തിയതി ഇത്തവണ നീട്ടിയേക്കും. സാധാരണ ജൂലായ് 31ആണ് ഫയല്‍ ചെയ്യേണ്ട അവസാന ദിവസമായി നിശ്ചയിക്കാറ്.
തൊഴില്‍ ഉടമകളോട് ടിഡിഎസ് ഫയല്‍ ചെയ്യേണ്ട അവസാനതിയതി ജൂണ്‍ 30 ലേക്ക് നീട്ടി നല്‍കിയിരുന്നു. ഫോം 16 ജീവനക്കാര്‍ക്ക് നല്‍കേണ്ട തിയതി ജൂലായ് 10 ലേയ്ക്കും പ്രത്യക്ഷ നികുതി ബോര്‍ഡ് നീട്ടിയിരുന്നു
ജൂലായ് 10ന് ഫോം 16 കിട്ടിയാല്‍ വളരെ കുറച്ചുസമയംമാത്രമാണ് റിട്ടേണ്‍ ഫയല്‍ ചെയ്യാന്‍ വ്യക്തികള്‍ക്ക് ലഭിക്കുക. മുന്‍കാലങ്ങളെപ്പോലെ ജൂലായ് 31 ആണ് അവസാന തിയതിയെങ്കില്‍ റിട്ടേണ്‍ ഫയല്‍ചെയ്യാന്‍ 21 ദിവസം മാത്രമാണ് ലഭിക്കുക.
പാന്‍ആധാര്‍ ബന്ധിപ്പിക്കല്‍, ട്രാഫിക് കൂടിയതിനെതുടര്‍ന്ന് റിട്ടേണ്‍ നല്‍കേണ്ട വെബ്‌സൈറ്റ് കിട്ടാതായത് എന്നിവമൂലം കഴിഞ്ഞവര്‍ഷംതന്നെ റിട്ടേണ്‍ ഫയല്‍ചെയ്യേണ്ട അവസാന തിയതി നീട്ടിയിരുന്നു.
നിശ്ചിത തിയതിക്കകം റിട്ടേണ്‍ ഫയല്‍ ചെയ്തില്ലെങ്കില്‍ കഴിഞ്ഞവര്‍ഷം മുതല്‍ പിഴ ഈടാക്കാന്‍ തുടങ്ങിയിരുന്നു. ഇക്കാരണങ്ങള്‍ക്കൊണ്ടുതന്നെ റിട്ടേണ്‍ ഫയല്‍ ചെയ്യേണ്ട തിയതി പ്രത്യക്ഷ നികുതി ബോര്‍ഡ് നീട്ടിനല്‍കാനാണ് സാധ്യത.

Post Your Comments Here ( Click here for malayalam )
Press Esc to close