ആദായ നികുതി ഇളവ് നേട്ടമാക്കാം

ആദായ നികുതി ഇളവ് നേട്ടമാക്കാം

ഫിദ-
കൊച്ചി: ആദായ നികുതിയില്‍ ഇളവ് നേടാനുള്ള നിക്ഷേപം നടത്താന്‍ അടുത്ത മാര്‍ച്ചുമാസം വരെ കാത്തിരിക്കേണ്ടതില്ല. 80 സി പ്രകാരം 1.50 ലക്ഷം രൂപവരെയാണ് ഇളവ് ലഭിക്കുക.80സിയില്‍ നിരവധി നിക്ഷേപ പദ്ധതികളുണ്ട്. അഞ്ചുവര്‍ഷത്തെ ബാങ്ക് നിക്ഷേപം, പിപിഎഫ്, സുകന്യ സമൃദ്ധി, ഇപിഎഫ് എന്നിങ്ങനെ ആദായംകൊണ്ടും കാലാവധികൊണ്ടും വ്യത്യസ്ഥങ്ങളാണവ.
ഇതില്‍തന്നെ കുറഞ്ഞ ലോക്ക് ഇന്‍ പിരിയഡ് ഉള്ള ടാക്‌സ് സേവിംഗ് ഫണ്ടുകളാണ് ആകര്‍ഷകം. മാസംതോറും എസ്‌ഐപിയായി ഇപ്പോഴേ നിക്ഷേപിച്ചുതുടങ്ങിയാല്‍ ഭാവിയില്‍ മികച്ച നേട്ടമുണ്ടാക്കാന്‍ കഴിയും. ആവശ്യമുണ്ടെങ്കില്‍മാത്രം മൂന്നുവര്‍ഷം കഴിയുമ്പോള്‍ തിരിച്ചെടുത്താല്‍ മതി. ദീര്‍ഘകാല നിക്ഷേപമായി തുടര്‍ന്നാല്‍ ഇത്തരം ഫണ്ടുകള്‍ മികച്ച ആദായം തരും. എസ്‌ഐപിയായി നിക്ഷേപിക്കുകയാണെങ്കില്‍ ചുരുങ്ങിയത് 12 ശതമാനം നേട്ടം ഇഎല്‍എസ്എസ് ഫണ്ടുകളില്‍നിന്ന് പ്രതീക്ഷിക്കാം.

 

Post Your Comments Here ( Click here for malayalam )
Press Esc to close