അളക ഖാനം
കോഴിക്കോട്: പുതിയ ഉല്‍പ്പന്നങ്ങളുമായി മില്‍മ വിപണിയില്‍. മില്‍മ മലബാര്‍ മേഖലാ യൂണിയന്റെ പുതിയ ഉല്‍പ്പന്നങ്ങളായ മില്‍മ പുഡിംഗ് കേക്ക്, ഗുലാബ് ജാമൂന്‍ എന്നിവയാണ് വിപണിയിലിറക്കിയത്. വൈവിധ്യവല്‍ക്കരണത്തിന്റെ ഭാഗമായി പുതിയ ഭക്ഷ്യവിഭവങ്ങള്‍ ഇനിയുമിറക്കാനാണ് മില്‍മയുടെ നീക്കം. ഗുലാബ് ജാമൂന്‍ 500 ഗ്രാം, 250 ഗ്രാം ടിന്നുകളില്‍ ലഭിക്കും. കഴിഞ്ഞ മാസം മലബാറില്‍ മില്‍മ ഉല്‍പ്പന്നങ്ങളായ പേഡ, നെയ്യ്, പാലട എന്നിവയ്ക്ക് റെക്കോര്‍ഡ് വില്പനയായിരുന്നു. മില്‍മ പേഡ 40 ടണ്ണും, നെയ്യ് 290 ടണ്ണും, പാലട 33 ടണ്ണും വില്‍പ്പന നടത്തി. കഴിഞ്ഞ വര്‍ഷം ആഗസ്റ്റില്‍ പേഡ 35 ടണ്ണും, നെയ്യ് 204 ടണ്ണും, പാലട 20 ടണ്ണുമായിരുന്നു വില്‍പ്പന.