വിഷ്ണു പ്രതാപ്-
ന്യൂഡല്‍ഹി: പാചകവാതക സിലിണ്ടറിന് ഇന്നു മുതല്‍ രണ്ടു രൂപ കൂടും. വിതരണക്കാരുടെ കമ്മിഷനില്‍ രണ്ടുരൂപ വര്‍ധിപ്പിച്ചതോടെയാണിത്.സബ്സിഡിയുള്ളതിനും ഇല്ലാത്തതിനും വിലവര്‍ധന ബാധകമാകും.
ഈമാസം രണ്ടാം തവണയാണ് വില കൂട്ടുന്നത്. നികുതി വര്‍ധനയെ തുടര്‍ന്ന് നവംബര്‍ ഒന്നിന് സബ്സിഡിയുള്ള സിലിണ്ടറിന് 2.94രൂപയും സബ്സിഡി ഇല്ലാത്തതിന് 60രൂപയും വര്‍ധിപ്പിച്ചിരുന്നു.പുതിയ നിരക്കനുസരിച്ച് 14.2 കിലോ സിലണ്ടറില്‍ 50.58 രൂപയും അഞ്ചുകിലോ സിലിണ്ടറില്‍ 25.29 രൂപയും വിതരണക്കാര്‍ക്ക് കമ്മിഷന് ലഭിക്കും.14.2 കിലോ സിലണ്ടറിന്റെ കമ്മിഷനില്‍ 30.08 രൂപ എസ്റ്റാബല്‍ഷ്മെന്റ് നിരക്കും 20.50രൂപ സിലിണ്ടര്‍ വീട്ടിലെത്തിക്കാനുള്ള നിരക്കുമാണ്.